IndiaLatest

സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് മരണം

“Manju”

ന്യൂഡല്‍ഹി: സ്‌കൂള്‍ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. രാവിലെയോടെ ആയിരുന്നു സംഭവം. ഡല്‍ഹിമീററ്റ് എക്‌സ്പ്രസ് വേയ്‌ക്ക് സമീപം ഗാസിയാബാദില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ എട്ടുവയസ്സുകാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായി. അതേസമയം കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നടന്ന അപകടത്തില്‍ ഒന്‍പത്‌പേര്‍ മരിച്ചിരുന്നു. ഗ്യാസ് ടാങ്കര്‍ മറിഞ്ഞായിരുന്നു അപകടം. ഏഴ് പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. ലഖ്നൗവാരാണസി ഹൈവേയിലാണ് അപകടം.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുകയും ചെയ്തു.

Related Articles

Back to top button