Kerala

എം . ശിവശങ്കർ ഐ.ടി. സെക്രട്ടറി ആയിരുന്ന കാലയളവിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഇടപാടുകൾ സി.ബി.ഐ. അന്വേഷിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി ഡോ.ജി.വി.ഹരി.

“Manju”

ജ്യോതിനാഥ് കെ പി

എം . ശിവശങ്കർ ഐ.ടി. സെക്രട്ടറി ആയിരുന്ന കാലയളവിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഇടപാടുകൾ സി.ബി.ഐ. അന്വേഷിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി ഡോ.ജി.വി.ഹരി.

സ്കൂളുകള്‍ ഹൈടെക് വല്‍ക്കരിക്കുന്നതിന്‍റെ മറവില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട് എന്ന ആക്ഷേപം നിലനില്‍ക്കുന്നു. കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ സാധന സാമഗ്രികളും വാങ്ങി അതിൽ നിന്ന് വലിയതോതില്‍ കമ്മീഷൻ കൈപ്പറ്റാനുള്ള ചിലരുടെ ഗൂഢാലോചനയാണ് നടന്നതെന്ന് ജി.വി.ഹരി. കാലികമായ മാറ്റങ്ങളോടെ സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാവേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് കാലഹരണപ്പെട്ട ഉപകരണങ്ങളുടെ അസന്തുലിതമായ വിതരണമാണ്. സമകാലികമായ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുംവിധം ഡിജിറ്റല്‍ പാനലുകള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാരിന്‍റെ വികസന ഉപദേഷ്ടാവിന്‍റെ നിര്‍ദ്ദേശം പോലും കാറ്റില്‍പ്പറത്തി പ്രോജക്റ്റര്‍, ലാപ്ടോപ്, ക്യാമറ മുതലായ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയത്തിനു പിന്നില്‍ ദുരൂഹമായ ഇടപെടുകള്‍ നടന്നിട്ടുണ്ട്.ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണ് വിതരണം ചെയ്തത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. സ്കൂളുകളെ ഹൈടെക്കാക്കുന്നു എന്ന പേരിൽ കോടികളുടെ ഇടപാടുകൾ നടത്തി കമ്മീഷൻ കൈപറ്റാൻ കൈറ്റ് ശ്രമിക്കുന്നു എന്ന സംശയം പൊതുസമൂഹത്തിന് ഉണ്ട്. ഇവയെല്ലാം അന്വേഷണ വിധേയമാക്കാൻ സി.ബി.ഐ വരണമെന്ന് ജി.വി.ഹരി ആവശ്യപ്പെട്ടു. സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം സർക്കാരിന്‍റെ മേനിനടിക്കലാണ്. അഴിമതിക്ക് വിദ്യാലയങ്ങളെപ്പോലും ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

മൂന്നു ലക്ഷത്തിലധികം കുട്ടികൾക്ക് കേരളത്തിൽ ഓൺലൈൻ പഠനസാധ്യതയില്ലാതിരുന്നിട്ടും എല്ലാവർക്കും ഓൺലൈൻ പഠന സൗകര്യം നൽകിയെന്ന കള്ളപ്രചാരണം നടത്തിയ പോലെയാണ് ഹൈടെക്കായി എന്ന പ്രചരണവും. ഗവൺമെൻറ് ഏജൻസികളും ഇടതു സഹയാത്രികരും നടത്തിയ പഠന റിപ്പോർട്ടിൽ ഓൺലൈൻ പഠനം പരാജയമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ഹൈടെക്കാക്കിയ സ്കൂളുകളിൽ കൈറ്റ് നൽകിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും അന്വേഷിക്കുകയും വേണമെന്ന് ജി.വി.ഹരി ആവശ്യപ്പെട്ടു.

സർക്കാറിന്‍റെ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 30 എണ്ണം മാത്രമേ ഇനി നടപ്പാക്കാൻ ഉള്ളൂ എന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിൽ നടപ്പാക്കാതെ പോകുന്ന ഏറ്റവും പ്രധാനപ്പെട്ടത് പാഠ്യപദ്ധതി പരിഷ്ക്കരണവും പരിഷ്ക്കരിച്ച പാഠപുസ്തകങ്ങളുമാണ്. 2013-ൽ യു.ഡി.എഫ് കേരളത്തിന്‍റെ പാഠ്യപദ്ധതി പരിഷ്ക്കരിക്കുകയും സമഗ്രമായ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്തു. പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുകയും കുറ്റമറ്റ പരീക്ഷാ സമ്പ്രദായം നടപ്പാക്കുകയും ചെയ്തു. അന്ന് നടപ്പാക്കിയ പദ്ധതികളുടെ ഗുണഫലങ്ങളാണ് ഇപ്പോൾ ദേശീയ തലത്തിൽ നമുക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭ്യമാക്കി തരുന്നത് എന്നതാണ് സത്യം. ഒരോ അഞ്ച് കൊല്ലം കൂടുമ്പോഴും ലോകത്ത് ഉണ്ടാകുന്ന സാമൂഹ്യ – വിദ്യാഭ്യാസ മാറ്റങ്ങൾക്കനുസരിച്ച് സമഗ്രമാ മാറ്റം ഉണ്ടാകണമെന്നിരിക്കെ കേരളത്തിൽ കഴിഞ്ഞ 7 വർഷമായി കാര്യമായ ഒരു അക്കാദമിക്ക് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ വിദ്യാഭ്യസ വകുപ്പിന് കഴിഞ്ഞിട്ടില്ല. പുതിയ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും കൊണ്ട് വരുന്നതിന് പകരം യജ്ഞം എന്നത് വിഭ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധയാണോ കെട്ടിട നിർമ്മാണ – ഉദ്ഘാടന മഹാമഹങ്ങളാണോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇത്തരം ഉദ്ഘാടനങ്ങളുടെ വസ്തുത കൂടി നാം ഈ അവസരത്തിൽ പരിശോധിക്കേണ്ടതുണ്ട്.

കൊട്ടിഘോഷിച്ച നാലു പദ്ധതികളിൽ മൂന്നും പരാജയപ്പെട്ടപ്പോൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉയർത്തിക്കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്റൂമൊ, കമ്പ്യൂട്ടറോ ഇല്ലാത്ത സാഹചര്യത്തിലുള്ള പ്രഖ്യാപനം വെറും ഗിമ്മിക്കാണ് മലയോര ജില്ലകളിലെ പല വിദ്യാലയങ്ങളിലും വൈദ്യുതീകരണം പോലും പൂർത്തിയായിട്ടില്ല. അൺ-എക്കണോമിക് എന്ന പേരിൽ സ്ഥിരനിയമനം പോലും സർക്കാർ തടഞ്ഞു.പിന്നോക്കമുള്ളവരെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാതെയും എല്ലാ വിദ്യാലയങ്ങളിലും ആവശ്യത്തിന് സൗകര്യങ്ങൾ ലഭ്യമാക്കാതെയുമുള്ള ഈ പ്രചരണം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും. 2016ൽ തുടങ്ങിയ ഹൈടെക് വിദ്യാലയ നിർമ്മാണം പലതും ഇപ്പോഴും തറക്കല്ലിടലിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. വളരെ കുറച്ചു മാത്രം കെട്ടിടങ്ങൾ പൂർത്തിയായിടത്ത് വളരെ വലിയ പ്രചാരണങ്ങൾ നടത്തി പൂർത്തിയാകാത്തവ മറച്ച് പിടിക്കാനുള്ള ബദ്ധപ്പാടിലാണ് സർക്കാർ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായുള്ള 5 കോടി പദ്ധതിയിൽ ആകെ ഉൾപ്പെടുത്തിയ സ്കൂളുകൾ 141.ഉദ്ഘാടനം കഴിഞ്ഞവയാകട്ടെ വെറും 60 എണ്ണം.3 കോടിയുടെ പദ്ധതി (1000 ത്തിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ) ഉൾപ്പെടുത്തിയത് 386 സ്കൂളകളെ എന്നാൽ ഉദ്ഘാടനം കഴിഞ്ഞതാകട്ടെ 35 സ്കൂളുൾ. 1 കോടി പദ്ധതി (500 ൽ കൂടുതൽ കുട്ടികൾ) ഉൾപ്പെട്ടത് 446 സ്കൂളുകൾ എന്നാൽ ഒരു സ്കൂൾ പോലും ഉദ്ഘാടനം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ഭൂരിഭാഗം സ്കൂളുകളിലും തറക്കല്ലിടല്‍പോലും നടന്നിട്ടില്ല.

സർക്കാറിന്‍റെ നാല് ഫ്ലാഗ്ഷിപ്പ് പദ്ധതികളിൽ ഒന്നായിരുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ആർദ്രം, ലൈഫ്, ഹരിതം ,യജ്ഞം എന്നീ നാല് പദ്ധതികളിൽ മൂന്നും പരാജയം മാത്രമല്ല ചിലത് വൻ അഴിമതികൾക്ക് വഴി വച്ചു. ലൈഫിനെ വെല്ലുന്ന അഴിമതിയാണ് യജ്ഞത്തില്‍ നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കണം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് അനിവാര്യം. ആയതിനാല്‍ വിദ്യാഭ്യാസത്തില്‍ നടന്ന അഴിമതികള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം

Related Articles

Back to top button