InternationalLatest

ഇന്ന് ബ്ലൂ മൂണ്‍

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ഇന്ന് ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്.

ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. ബ്ലൂ മൂണ്‍ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്. ചില മാസങ്ങളില്‍ രണ്ട് പൂര്‍ണ്ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെടാറുണ്ട്.ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗര്‍ണമിയെയാണ് പൊതുവില്‍ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’ എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷില്‍

Related Articles

Back to top button