India

ജിഎസ്​ടി വരുമാനം ഒക്​ടോബറില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം​

“Manju”

സിന്ധുമോൾ. ആർ

രാജ്യത്തെ ജിഎസ്​ടി വരുമാനം ഒക്​ടോബര്‍ മാസത്തില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. കൊവിഡ്​ വ്യാപനത്തിനുശേഷം ആദ്യമായാണ് രാജ്യത്ത്​ ജിഎസ്​ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്​. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ മാത്രമാണ്​ ജിഎസ്​ടി വരുമാനം ഒരുലക്ഷം കോടി രൂപ കടന്നത്​.

ഒക്​ടോബര്‍ 31 വരെ 80 ലക്ഷം ജിഎസ്​ടി റി​ട്ടേണ്‍ ഫയല്‍ ചെയ്​തു. ഒക്​ടോബറിലെ ജിഎസ്​ടി നികുതി 1,05,155 കോടി രൂപയാണ്​. ഇതില്‍ 19,193 കോടി സിജിഎസ്​ടിയും 5411 കോടി എസ്​ജിഎസ്​ടിയും 52,540 കോടി ഐജിഎസ്​ടിയും ഉള്‍പ്പെടും. സെസ്​ ഇനത്തില്‍ 8011 കോടിയും ലഭിച്ചതായാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സെപ്​റ്റംബറിലെ ജിഎസ്.ടി വരുമാനത്തെക്കാള്‍ 10 ശതമാനം അധികമാണ്​ ഒക്​ടോബറിലേത്​. സെപ്​റ്റംബറില്‍ 95,379 കോടിയായിരുന്നു ജിഎസ്​ടി വരുമാനം. ജിഎസ്​ടി വരുമാനം ഉയര്‍ന്നത്​ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പഴയ നിലയിലാകു​ന്നുവെന്നതിന്റെ സൂചനയാണെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ കണക്കുകൂട്ടല്‍.
[3:50 p.m., 2020-11-01] +91 80895 65456: സിന്ധുമോൾ. ആർ

ഇന്നുമുതല്‍ ബാങ്കുകളില്‍ നിക്ഷേപത്തിനും പിന്‍വലിക്കുന്നതിനും പ്രത്യേക ഫീസ് ഈടാക്കും

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പ്രത്യേക ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കം. നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന മട്ടിലാണ് തീരുമാനം. റിപോര്‍ട്ടനുസരിച്ച്‌ ബാങ്ക് ഓഫ് ബറോഡ തീരുമാനമെടുത്തുകഴിഞ്ഞു. പ്രത്യേക പരിധിക്കു പുറത്ത് പണം പിന്‍വലിക്കുകയാണെങ്കില്‍ ഫീസ് നല്‍കേണ്ടിവരും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് യൂസര്‍ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച അവസാന തീരുമാനം വന്നിട്ടില്ലെന്നാണ് അറിയുന്നത്.

അതേസയമം ബാങ്കുകളുടെ പുതിയ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സിങ് സര്‍ജെവാല രംഗത്തുവന്നു. പുതുക്കിയ ഉത്തരവനുസരിച്ച്‌ മാസത്തില്‍ മൂന്ന് തവണ പണം സൗജന്യമായി പിന്‍വലിക്കാം. അതിനു ശേഷം ഓരോ തവണ പിന്‍വലിക്കാനും 150 രൂപ യൂസര്‍ഫീ നല്‍കണം. നിക്ഷേപിക്കണമെങ്കില്‍ മൂന്ന് തവണ സൗജന്യമായി ചെയ്യാം. ശേഷം 40 രൂപ വച്ച്‌ പിടിക്കും.

Related Articles

Back to top button