IndiaKeralaLatest

സ്‌ട്രെച്ചറില്ല, കോവിഡ് രോഗിയായ വയോധികനെ സ്‌കൂട്ടറില്‍ കയറ്റി

“Manju”

പട്‌ന: കോവിഡ് രണ്ടാം തരംഗത്തില്‍ പകച്ചുനില്‍ക്കുകയാണ് രാജ്യം. ഓക്‌സിജന്‍ പോലെ അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ ക്ഷാമം മൂലം നിരവധി രോഗികളാണ് ദുരിതം അനുഭവിക്കുന്നത്. പലയിടത്തും ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. അതിനിടെ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്ന ഒരു വീഡിയോ ഞെട്ടിക്കുകയാണ്.
ഝാര്‍ഖണ്ഡിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പാലാമു മെഡിനിറായ് മെഡിക്കല്‍ കോളജില്‍ സ്‌ട്രെച്ചറിന്റെ അഭാവം കാരണം വാര്‍ഡിനുള്ളില്‍ സ്‌കൂട്ടറില്‍ വയോധികനെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് കോവിഡ് രോഗിയായ വയോധികനെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്നത്. രോഗമുക്തനായി പുറത്തേയ്ക്ക് കൊണ്ടുപോകുന്നതാണോ വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതാണോ എന്ന കാര്യം വ്യക്തമല്ല.

Related Articles

Back to top button