Kerala

 ലൈഫ് പദ്ധതിയില്‍ ഒന്നാം  പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല.

“Manju”

തിരുവനന്തപുരം:     ലൈഫ്  പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് എടുത്ത കേസില്‍    മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ അഞ്ചാം പ്രതിയായതോടെ ഒന്നാം  പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നത്  വന്‍ കൊള്ളയാണ് നടന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുമായി നടന്നത് വന്‍ അഴിമതിയാണെന്ന് ഇതോടെ ജനങ്ങള്‍ക്ക് ബോധ്യമായതായും രമേശ് ചെന്നിത്തല  പറഞ്ഞു.  കോടികളുടെ ഈ അഴിമതിയൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ഇതൊന്നും മറിച്ച് വയ്കാന്‍ ആരും വിചാരിച്ചാലും സാധിക്കില്ല. അത്  കൊണ്ട് തന്നെ  സി ബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന നടപടി  സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇതുമായി ഒരു  ബന്ധവുമില്ല, കോണ്‍സുലേറ്റും ഏജന്‍സിയും തമ്മിലാണ്  ബന്ധമെന്നുമാണ്  മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരുന്നത്.  എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് എം ഒ യു ഒപ്പിട്ടത്്. അപ്പോള്‍ സര്ക്കാരിന് ബന്ധമില്ലന്ന വാദം നിലനില്‍ക്കുന്നില്ലന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button