KeralaLatest

ആറ് പിഴവുകള്‍ തിരുത്തി ബെവ് ക്യൂ ആപ്പ് അപ്‌ലോഡ് ചെയ്തു

“Manju”

പ്രജീഷ് വളള്യായി

പിശകുകള്‍ തിരുത്തി ശനിയാഴ്ച പുലര്‍ച്ചെ ബെവ്‌കോ ക്യൂ ആപ്പ് ഗൂഗിളില്‍ അപ്‌ലോഡ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 3.30-നാണ് ആപ് അപ്ലോഡ് ചെയ്തത്. ഗൂഗിളിന്റെ അനുമതി ലഭിച്ചാല്‍ സുരക്ഷാ പരിശോധനകള്‍ക്കും ലോഡിങ് പരിശോധനകള്‍ക്കും ശേഷം ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും.

സംസ്ഥാനത്ത് വിദേശ മദ്യവില്പനക്കായി സംസ്ഥാനം തയ്യാറാക്കിയ ബെവ്‌കോ ക്യൂ ആപ്പില്‍ ആറു പിശകുകള്‍ ഗൂഗിള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിച്ചാണ് ശനിയാഴ്ച വെളുപ്പിന് 3.30ന് വീണ്ടും ഗൂഗിളില്‍ ആപ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഈ ആപ്പ് ഗൂഗിള്‍ വീണ്ടും പരിശോധിക്കും. ഇതിനു ശേഷമായിരിക്കും ഗൂഗിളിന്റെ അനുമതി ലഭിക്കുക. സാധാരണ നിലയ്ക്ക് 24 മണിക്കൂറിനുളളില്‍ അനുമതി ലഭിക്കേണ്ടതാണ്.

പുതിയ ആപ്പിന്റെ അടിക്കടിയുളള സെക്യൂരിറ്റി സംബന്ധമായ വിശദാംശങ്ങളെക്കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ വ്യക്തമായി ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.

Related Articles

Back to top button