Uncategorized

പ്രവാസികളുടെ ഇഷ്ടപ്പെട്ട രണ്ടാമത് നഗരം – ദുബൈ

“Manju”

 

ദുബൈ: പ്രവാസികളുടെ ഇഷ്ട നഗരങ്ങളുടെ പട്ടികയില്‍ ദുബൈ രണ്ടാമത്. ഇന്‍റര്‍നേഷന്‍സ് തയാറാക്കിയ എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിലാണ് ദുബൈ മുന്നിലെത്തിയത്. സ്പെയിനിലെ വലന്‍സിയയാണ് ഒന്നാം സ്ഥാനത്ത്.

ദുബൈക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായി മെക്സികോ സിറ്റി നിലയുറപ്പിച്ചു. 70 ശതമാനത്തോളം പേര്‍ ദുബൈയില്‍ ജോലി ചെയ്യുന്നതില്‍ സന്തോഷവാന്മാരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 68 ശതമാനം പ്രവാസികളും അവരുടെ സാമൂഹിക ജീവിതത്തില്‍ സംതൃപ്തരാണ്. കാറുകളുടെ കാര്യത്തില്‍ 95 ശതമാനം പ്രവാസികളും സംതൃപ്തരാണ്.

രാത്രികാല ജീവിതം, സംസ്കാരം എന്നിവയില്‍ ദുബൈക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ഭക്ഷണ വൈവിധ്യങ്ങളില്‍ ദുബൈ മൂന്നാം സ്ഥാനം നേടി. വിദേശ ജോലി ഇന്‍ഡക്സില്‍ ദുബൈ ആറാം സ്ഥാനത്താണ്. 2017 മുതല്‍ ആരംഭിച്ച സര്‍വേ എല്ലാവര്‍ഷവും നടക്കുന്നുണ്ട്. 177 രാജ്യങ്ങളിലെ 12,000 പ്രവാസികളുടെ ജീവിതം വിലയിരുത്തിയാണ് സര്‍വേ തയാറാക്കിയതെന്ന് ഇന്‍റര്‍നേഷന്‍സ് അധികൃതര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികളുള്ള നഗരങ്ങളിലൊന്നാണ് ദുബൈ. ഏകദേശം 12 ലക്ഷത്തോളം മലയാളികള്‍ ഇവിടെയുണ്ട്.

Related Articles

Back to top button