KeralaLatestThiruvananthapuram

ആരോഗ്യവകുപ്പ് ജില്ലയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും

“Manju”

ശ്രീജ.എസ്

ആലപ്പുഴ: കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സമയത്തു തന്നെ നിര്‍ണയിച്ച്‌ ചികിത്സിക്കുന്നതിനു വേണ്ടി ആരോഗ്യവകുപ്പ് ജില്ലയില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ ആയിരിക്കും ക്ലീനിക്കിന്റെ പ്രവര്‍ത്തനം നടക്കുക.

കൊവിഡ് സ്ഥിതീകരിച്ചവർ രോഗത്തില്‍ നിന്ന് മോചിതര്‍ ആയാലും മൂന്ന് ആഴ്ച മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ്, പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ശരീര കോശങ്ങളിലും നാഡികളിലും നീര്‍വീക്കമുണ്ടാക്കുകയും ചെയ്യുന്നുണ്ട് .കൊവിഡ് മുക്തരായവര്‍ പുകവലിയും മദ്യപാനവും നിര്‍ബന്ധമായും ഉപേക്ഷിക്കണം. കാപ്പിയുടെ ഉപയോഗവും നിയന്ത്രിക്കണം. കൊവിഡ് പിടിപെടാതിരിക്കാനായി ശരിയായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലമുറപ്പാക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യുക.

Related Articles

Back to top button