AlappuzhaKeralaLatest

സംവരണ അട്ടിമറി; അഖില കേരള വിശ്വകർമ്മ മഹാസഭ പ്രക്ഷോഭത്തിലേക്ക്

“Manju”

ജ്യോതിനാഥ് കെ.പി.

ചെങ്ങന്നൂർ: സഹസ്രാബ്ദങ്ങളായി നില നിന്ന അയിത്തവും അനാചാരവും വിവേചനങ്ങളും മൂലം പൊതുധാരയിൽ നിന്ന് ചവിട്ടി താഴ്ത്തത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ചുയർത്താൻ ഒരു കൈത്താങ്ങാകാൻ ഭരണഘടനാ ശില്പികളുടെ ചിന്തയിൽ നിന്നാണ് പിന്നോക്ക സംവരണം എന്ന ആശയം ഉയർന്നു വന്നത്. രാജ്യത്ത് സാമൂഹിക വ്യവസ്ഥിതിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് യു .പി ഹാജറാസ് സംഭവം വെളിവാകുന്നത്. ഇത്രയും ക്രൂരമായ സാമൂഹിക വിവേചനം നിലനില്കുമ്പോഴും മുഴുവൻ അധികാരങ്ങളുടേയും ഉടമകളായ സവർണ്ണർക്ക് സംവരണം നൽകുവാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് ആരോപിച്ചു.
അർഹമായ ഉദ്യോഗ പ്രാധിനിത്യവും അധികാര പങ്കാളിത്തവും നേടിയ പിന്നോക്ക സമുദായങ്ങളെ സംവരണ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും അതിന് സർക്കാർ ഒരു സംവരണ കമ്മീഷനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രത്യക്ഷ സമരത്തിൻ്റെ ആരംഭം കുറിച്ചു കൊണ്ട് നവംബർ 18 ന് സെക്രട്ടറിയേറ്റ് നടയിലും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും വമ്പിച്ച പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.പി.ആർ.ദേവദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടി പി.വാമദേവൻ, വൈസ് പ്രസിഡൻ്റുമാരായ വി.രാജഗോപാൽ, വി.അപ്സലൻ, കെ.പി.അപ്പുക്കുട്ടി, കരമന ബാലകൃഷ്ണൻ, സെക്രട്ടറിമാരായ എ.വി.കൃഷ്ണൻ, കോട്ടയ്ക്കക്കകം ജയകുമാർ, പി.കെ.തമ്പി, കെ.മുരളീധരൻ, മഹിളാസംഘം രക്ഷാധികാരി ശാരദാ വിജയൻ, കേരള ട്രഡീഷണൽ ആർട്ടിസാൻസ് യൂണിയൻ ജനറൽ സെക്രട്ടറി ജി.സത്യൻ, യുവജന സംഘം പ്രസിഡൻറ് അനീഷ് കൊക്കര, ട്രഷറർ ഇ.എസ്.നിധീഷ്, വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാർ, സെക്രട്ടറി എം.ആർ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button