KeralaLatest

തിരുവാഭരണ ഘോഷയാത്ര നാളെ

“Manju”

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും

ശ്രീജ.എസ്

പത്തനംതിട്ട: മകര സംക്രമനാളില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. കോവിഡ് പശ്ചാത്തലത്തില്‍ അനുഗമിക്കുന്നവരുടെ എണ്ണവും സ്വീകരണങ്ങളും നിയന്ത്രിച്ചു ലളിതമായാണ് ഇത്തവണ ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തര്‍ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവണയില്ല. പൊലീസുകാര്‍ അടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി 130 പേര്‍ക്ക്.

എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ പേടകങ്ങള്‍ പതിനൊന്നേ മുക്കാലിന് മാത്രമേ വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കൂ. ഉച്ചയ്ക്ക് ഒരു മണിക്ക് ഘോഷയാത്ര പുറപ്പെടും. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം 14ന് ​ന​ട​ക്കും. മ​ക​ര​സം​ക്ര​മ​പൂ​ജ അ​ന്നേ​ദി​വ​സം രാ​വി​ലെ 8.14നും ​ന​ട​ക്കും. തി​രു​വി​താം​കൂ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍നി​ന്നു രാ​ജ​പ്ര​തി​നി​ധി​യു​ടെ കൈ​വ​ശം കൊ​ടു​ത്തു വി​ടു​ന്ന നെ​യ്ത്തേ​ങ്ങ​യി​ലെ നെ​യ്യ് വി​ഗ്ര​ഹ​ത്തി​ല്‍ അ​ഭി​ഷേ​കം ന​ട​ത്തി പൂ​ജ ചെ​യ്യു​ന്ന​താ​ണ് മ​ക​ര​സം​ക്ര​മ പൂ​ജ. പൂ​ജ ക​ഴി​ഞ്ഞ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഭ​ക്ത​ര്‍ക്കു പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യും. അ​ന്നേ​ദി​വ​സം 25 ക​ല​ശാ​ഭി​ഷേ​ക​ത്തി​നു ശേ​ഷം 12.30 ന് ​ഉ​ച്ച​പൂ​ജ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട അ​ട​യ്ക്കും.

Related Articles

Back to top button