KeralaLatestThiruvananthapuram

തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സ്ഥാനാര്‍ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സ്ഥാനാര്‍ഥികളെ യുഡിഎഫ് പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച രാത്രിയാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 35 സ്ഥാനാര്‍ഥികളില്‍ കോണ്‍ഗ്രസിന്റെ 33 സ്ഥാനാര്‍ഥികളെയും, സിഎംപിയുടെ രണ്ട് സ്ഥാനാര്‍ഥികളെയുമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു.

60 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണയായിട്ടുണ്ടെന്നു ഡിസിസി പ്രസിഡന്‍റ് അറിയിക്കുകയുണ്ടായി. വഴുതക്കാട് മുന്‍ കൗണ്‍സിലര്‍ കെ. സുരേഷ് കുമാറാണ് പേട്ട ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനെതിരെ മത്സരിക്കും. ചെറുവയ്ക്കലില്‍ സി.എം.പി തങ്ങളുടെ സിറ്റിംഗ് കൗണ്‍സിലര്‍ വി.ആര്‍. സിനിക്കാണ് അവസരം കൊടുത്തിരിക്കുന്നത്. കണ്ണമൂലയില്‍ സൗമിനി അനിലാണ് സി.എം.പിയുടെ സ്ഥാനാര്‍ഥിയായിരിക്കുന്നത്. തമ്പാനൂര്‍, പള്ളിത്തുറ, പൗണ്ട്കടവ്, കഴക്കൂട്ടം, ശ്രീകാര്യം അടക്കമുള്ള മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Back to top button