InternationalLatest

മില്‍ക്ക് പ്ലാൻ്റ് ജീവനക്കാരൻ്റെ കുളി പാലിൽ

“Manju”

ശ്രീജ.എസ്

ടര്‍ക്കിയിലെ കൊനിയയില്‍ മില്‍ക്ക് പ്ലാന്റില്‍ ജോലി ചെയ്യുന്നയാള്‍ പാലില്‍ കുളിക്കുന്ന വീഡിയോ പുറത്തായി. കൊനിയയിലെ സെന്‍ട്രല്‍ അനറ്റോളിയനിലുള്ള ഒരു മില്‍ക്ക് പ്ലാന്റില്‍ ജോലി ചെയ്യുന്നയാളാണ് ഫാക്ടറിക്കകത്ത് ഉപയോഗിക്കുന്ന ടാങ്കിന് സമാനമായ പാത്രത്തില്‍ പാല്‍ നിറച്ച്‌ കുളിക്കുന്നത്.

പ്ലാന്റിലെ ജീവനക്കാരനായ എമിര്‍ സായര്‍ എന്നയാളാണ് വീഡിയോയിലുള്ളത്. എമിറിന്റെ കൂടെത്തന്നെ ജോലി ചെയ്യുന്ന ഉഗുര്‍ എന്നയാളാണ് വീഡിയോ ആദ്യം ടിക് ടോക്കിലൂടെ പങ്കുവച്ചത്.

ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റുമായി വൈറലാവുകയായിരുന്നു. തുടര്‍ന്ന് സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിയൊരുക്കിയത്.

Related Articles

Back to top button