IndiaKeralaLatest

തമിഴ്നടിയുടെ ആത്മഹത്യ ശ്രമം: പിന്നില്‍ സോഷ്യല്‍ മീഡിയ?

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യ ചെയ്യാന്‍ ശ്ര​മി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് വി​ജ​യ ല​ക്ഷ്മി ആത്മഹത്യ ചെയ്യാന്‍ ശ്ര​മി​ച്ച​ത്. അ​മി​ത അ​ള​വി​ല്‍ ഗു​ളി​ക ക​ഴി​ച്ച ന​ടി​യെ അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുവാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെയാണ്​ നടിയുടെ ആ​ത്മ​ഹ​ത്യാ ശ്ര​മം.

നാം ​ത​മി​ഴ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് സീ​മാ​ന്‍, പാ​ണ​ങ്കാ​ട്ട് പാ​ടൈ​യു​ടെ ഹ​രി നാ​ടാ​ര്‍ എ​ന്നി​വ​രു​ടെ അ​നു​യാ​യി​ക​ള്‍ ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​താ​യി വി​ജ​യ ല​ക്ഷ്മി പ​റ​യു​ന്നു. സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച ഇ​രു​വ​ര്‍​ക്കെതിരെ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി സീ​മാ​നും പാ​ര്‍​ട്ടി അ​ണി​ക​ളും അ​പ​മാ​നി​ക്കു​ന്ന​താ​യും കു​ടും​ബ​ത്തെ​യോ​ര്‍​ത്താ​ണ് പി​ടി​ച്ചു​നി​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഹ​രി​നാ​ടാ​ര്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തിെ​ന്‍​റ ഗു​ളി​ക ക​ഴി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യു​മെ​ന്നും താ​ന്‍ മ​രി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഇതേ തുടര്‍ന്ന് വി​ജ​യ​ല​ക്ഷ്മി​യെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Back to top button