Kerala

മുഖ്യമന്ത്രിയുടെ ഓഫിസ് അധോലോക പ്രവർത്തനങ്ങളുടെ താവളം: രമേശ്‌ ചെന്നിത്തല

“Manju”

തിരുവനന്തപുരം • കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തിനെക്കുറിച്ച് എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും അറിയാമായിരുന്നുവെന്നു സ്വപ്‌ന മൊഴി നല്‍കിയെന്ന് ഇഡി കോടതിയെ അറിയിച്ചതിക്കെുറിച്ചു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഓഫിസ് അധോലോക പ്രവർത്തനങ്ങളുടെ താവളമായി മാറി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്. വികസന പദ്ധതികൾ കള്ളക്കടത്ത് സംഘത്തിനു ചോർത്തി നൽകി. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളപ്പണം വെളുപ്പിക്കുന്നു. മുഖ്യമന്ത്രി ഇനിയും അധികാരത്തിൽ കടിച്ചുതൂങ്ങരുത്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പരസ്പരം പിന്താങ്ങുന്നത് പലതും ഒളിക്കാനുള്ളതിനാലാണ്. പാർട്ടിയുടെ അറിവോടെയാണ് തട്ടിപ്പുകൾ നടക്കുന്നത്. അഴിമതി പിടിക്കപ്പെടുമെന്നായപ്പോഴാണ് കേന്ദ്ര ഏജൻസികൾക്ക് എതിരെ സമരത്തിന് ഇറങ്ങുന്നത്. മന്ത്രിസഭ തന്നെ സമരത്തിന് തെരുവിൽ ഇറങ്ങുന്നത് വിരോധാഭാസമാണ്.

ഐടി അറ്റ് സ്കൂൾ പദ്ധതിയിലും അഴിമതിയുണ്ട്. പദ്ധതിയിലൂടെ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ. ഹൈടെക് സ്കൂൾ പദ്ധതിയിലും അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button