KeralaLatestMalappuram

രണ്ട് ദിവസത്തിനുള്ളില്‍ തക്കാളി വില 50 രൂപയിലേക്ക്

“Manju”

മലപ്പുറം: ഇനി തക്കാളിയെ അടുക്കളയ്ക്ക് പുറത്തിരുത്തേണ്ട. വിലയില്‍ സെഞ്ച്വറി അടിച്ചുമുന്നേറിയ തക്കാളിയെ വീണ്ടും പിടിച്ചുകെട്ടുകയാണ്. 100 മുതല്‍ 140 രൂപ വരെ വില എത്തിയിരുന്ന തക്കാളി ഇപ്പോള്‍ വില കുറഞ്ഞ് 60 മുതല്‍ 65 വരെയെത്തി.ഇന്നലെ ചെന്നെ മാര്‍ക്കറ്റില്‍ 35 രൂപയാണ് തക്കാളിയുടെ മൊത്ത വില.

50 രൂപയിലേക്ക് രണ്ട് ദിവസത്തിനുള്ളില്‍ തക്കാളി എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്,​ ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയുടെയും മറ്റു പച്ചക്കറികളുടെയും വരവ് വര്‍ദ്ധിച്ചതോടെയാണ് ജില്ലയില്‍ വില കുറഞ്ഞത്. തമിഴ്നാട്ടില്‍ മഴ ശക്തമായതോടെ കൃഷിയിടങ്ങളിലെല്ലാം വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതു മുതലെടുത്ത് ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തിയത്‌ .
ഇന്ധന വില വര്‍ദ്ധനവും വിലക്കയറ്റത്തിന് കാരണമായി. കൃഷിയിടങ്ങള്‍ വീണ്ടും സജീവമാവുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്തതോടെ പച്ചക്കറികളുടെ വരവ് വേഗത്തിലായിട്ടുണ്ട്. വരുംദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

Related Articles

Back to top button