KeralaLatestMalappuram

ആക്രമി പിടിയില്‍

“Manju”

സിന്ധുമോൾ. ആർ

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി അക്രമിച്ച്‌ പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതി​ അറസ്​റ്റില്‍. കാളികാവ് അടക്കാകുണ്ട് ഞാറക്കല്‍ അമീന്‍ സാദിഖാണ്​ (33) അറസ്​റ്റിലായത്​.നവംബര്‍ എട്ടിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വയോധികയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതി നടത്തിയ അക്രമത്തില്‍ തലക്കും കഴുത്തിനും മാരകമായി പരിക്കേറ്റ പരാതിക്കാരിക്ക് ബോധം നഷ്​ടപ്പെട്ടിരുന്നു. അടുത്തദിവസം വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.​പ്രതിക്ക് കാലിന് ചെറിയ മുടന്തുപോലെ കണ്ടതായി അക്രമത്തിനിരയായ വയോധിക പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Back to top button