KeralaLatestThiruvananthapuram

ക്ലാസ്മേറ്റ്സ് 91ന്റെ കാരുണ്യപ്രവർത്തനങ്ങൾ ശ്രദ്ധ നേടുന്നു

“Manju”

വർക്കല :വർക്കല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്മേറ്റസ് 91 ന്റെ പ്രവർത്തനങ്ങൾ സാമൂഹിക ശ്രദ്ധ നേടുന്നു. നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഈ കൂട്ടായ്മ സഹപാഠിക്കു ചികിത്സാ സഹായ ധനം നൽകി കാരുണ്യ പ്രവർത്തനങ്ങളിൽ കർമ്മ നിരതരായി മുന്നേറുകയാണ്. നവംബർ 11 നു സഹപാഠി രാജേഷിനു ചികിത്സാ സഹായത്തിന്റെ രണ്ടാം ഗഡു വർക്കല എംഎൽഎ അഡ്വക്കേറ്റ് വി.ജോയി കൈമാറി. വർക്കല ജി.എം.എച്ച്.എസ് ലെപഠന സാഹചര്യം കുറഞ്ഞ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനു ടിവി കൾ വിതരണം നടത്തിയതും, മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി മെമന്റോയും ക്യാഷ് അവാർഡും നൽകിയതും, പോലീസ് സ്റ്റേഷനിൽ മോണിറ്റർ നൽകിയതും, ബ്രെയിൻ ട്യൂമർ ബാധിതനായ ഒരു യുവാവിന് ചികിത്സക്കായി സാമ്പത്തിക സഹായം നൽകിയതുമുൾപ്പെടെയുള്ള ക്ലാസ്സ്മേറ്റ്സ് 91 കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ് അഭിനന്ദിച്ചു .

Related Articles

Back to top button