KeralaLatestThiruvananthapuram

സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം

“Manju”

ശ്രീജ എസ്.

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം. ഹൌസ് കീപ്പിങ് വിഭാഗത്തിലെ ഫാനിൽ ആണ് തീ കണ്ടത്.  ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്.

Related Articles

Back to top button