IndiaLatest

കുടുംബത്തിലെ ഒരാളുടെ ഫോൺ നമ്പർ മതി ആധാർ പി വി സി കാർഡിന്

“Manju”

ശ്രീജ.എസ്

ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാലും മതിയാകും. ഡെബിറ്റ് കാര്‍ഡോ, പാന്‍ കാര്‍ഡോ പോലെ പേഴ്‌സില്‍ സൂക്ഷിക്കുന്നാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാര്‍കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഓഫ്‌ലൈനില്‍ പരിശോധിക്കാന്‍ സൗകര്യമുള്ളതുമാണ് പുതിയ കാര്‍ഡ്.

ഓണ്‍ലൈനില്‍ അപേക്ഷിച്ച്‌ 50 രൂപ അടച്ചാല്‍ ലഭ്യമാകും. ഒടിപി വഴി സ്ഥിരീകരണം ലഭിച്ച ശേഷം മാത്രമെ നേരത്തെ കാര്‍ഡ് നല്‍കിയിലുന്നുള്ളൂ. എന്നാല്‍, ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്കും പിവിസി കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ഇപ്പോള്‍ ഒരുക്കിയത്.

Related Articles

Back to top button