International
28 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം കാണാതായി
മോസ്കോ: കിഴക്കൻ റഷ്യയിൽ 28 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. പെട്രോപാവ്ലോവ്സ്ക-കാംചട്സ്കിയിൽ നിന്ന് പലാനയിലേക്ക് പറന്ന ആന്റനോവ് എഎൻ 26 ഇരട്ട എൻജിൻ വിമാനമാണ് ലാൻഡിങ്ങിന് മുൻപ് കാണാതായത്.
കടലിൽ പതിച്ചതോ കൽക്കരി ഖനിയിൽ പതിച്ചതോ ആകാനാണ് സാദ്ധ്യത. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വിമാനത്തിനായി തെരച്ചിൽ തുടരുകയാണ്. കുട്ടികൾ ഉൾപ്പെടെ 22 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റഷ്യൻ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്.
പ്രദേശത്ത് കാലാവസ്ഥ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നുവെന്ന് കാലാവസ്ഥാവകുപ്പിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതരും വ്യക്തമാക്കി.