KeralaLatestThiruvananthapuram

കെഎഎസ് പരീക്ഷ ഇന്നും നാളെയും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഒന്നും രണ്ടും സ്ട്രീമുകളിലെ ഓഫിസര്‍ ട്രെയിനി തസ്തികയുടെ വിവരണാത്മക പരീക്ഷ ഇന്നും നാളെയുമായി നടക്കും. എല്ലാ ജില്ലയിലുമായി 19 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 3190 ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്കു യോഗ്യത നേടിയിട്ടുണ്ട്.

പരീക്ഷ ആരംഭിച്ച ശേഷം കേന്ദ്രത്തിലേക്കു പ്രവേശനമില്ല. അഡ്‌മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, നീലയോ കറുപ്പോ ബോള്‍ പോയിന്റ് പേന എന്നിവ മാത്രമേ കയ്യില്‍ കരുതാന്‍ പാടുള്ളൂ. വാച്ച്‌/സ്മാര്‍ട് വാച്ച്‌, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവ കൈവശം വച്ചാല്‍ ശാശ്വതമായ വിലക്ക് ഏര്‍പ്പെടുത്തും. സാനിറ്റൈസര്‍, വെള്ളം എന്നിവ സുതാര്യമായ കുപ്പികളില്‍ കരുതാം. മാസ്‌ക് നിര്‍ബന്ധം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും പരീക്ഷാ കേന്ദ്രത്തില്‍ പ്രത്യേക മുറിയിലിരുന്ന് എഴുതാം

Related Articles

Back to top button