IndiaKeralaLatest

KSRTC മിന്നൽ ബസ് സർവീസ് പുനരാരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

കോട്ടയം: പാലാ-കാസര്‍ഗോഡ് റൂട്ടില്‍ മിന്നല്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വച്ച സര്‍വീസാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. എട്ടരമണിക്കൂര്‍ കൊണ്ടാണ് ബസ് പാലായില്‍ നിന്നും കാസര്‍ഗോഡെത്തുന്നത്. പാലായില്‍ നിന്നും രാത്രി എട്ടരയ്ക്ക് പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് കാസര്‍ഗോഡ് എത്തി ചേരും. കാസര്‍ഗോഡ് നിന്നും രാത്രി ഏഴേമുക്കാലിന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ നാലരക്ക് പാലായില്‍ എത്തി ചേരും.

മിന്നല്‍ സര്‍വീസ് എന്ന പ്രത്യേക ഇനത്തില്‍ പെട്ട സര്‍വീസ് ആയതിനാല്‍ വളരെ കുറച്ച്‌ സ്ഥലങ്ങളില്‍ മാത്രമേ ബസ് നിര്‍ത്തുകയുള്ളു. തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി (റിക്വസ്റ്റ് സ്റ്റോപ്പ്), തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് (റിക്വസ്റ്റ് സ്റ്റോപ്പ്) എന്നിവിടങ്ങളിലാണ് നിലവില്‍ സ്റ്റോപ്പുകളുള്ളത്. സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനായി എന്ന വെബ് സൈറ്റോ ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പോ സന്ദര്‍ശിക്കാം. വിശദ വിവരങ്ങള്‍ക്ക്: കെഎസ്‌ആര്‍ടിസി പാലാ ഫോണ്‍ നമ്പര്‍: 04822 212250, email – [email protected]

Related Articles

Back to top button