InternationalLatest

യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്

“Manju”

ഹെല്‍സിങ്കി: യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് റയല്‍ കിരീടം ചൂടിയത്. ഡേവിഡ് അലാബയും കരീം ബെന്‍സേമയുമാണ് റയലിനായി ഗോളുകള്‍ നേടിയത്. റയല്‍ മാഡ്രിഡിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബെന്‍സേമ ഇതിഹാസ താരം റൗളിനെ മറികടന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ 37-ാം മിനിറ്റില്‍ റയല്‍ ആദ്യ ഗോള്‍ നേടി. കസെമിറോയുടെ അസിസ്റ്റില്‍ പ്രതിരോധതാരം ഡേവിഡ് അലാബയിലൂടെ റയല്‍ മുന്നിലെത്തിയപ്പോള്‍ 65-ാം മിനിറ്റില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ കരീം ബെന്‍സേമയുടെ ഗോളില്‍ റയല്‍ കിരീടമുറപ്പിച്ചു. സമ്പൂര്‍ണ മേധാവിത്വത്തോടെയാണ് റയലിന്റെ വിജയം. 58 ശതമാനം ബോള്‍ പൊസിഷനും റയലിനുണ്ടായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനായി 324-ാം ഗോള്‍ നേടിയ കരീം ബെന്‍സെമ ഗോള്‍ വേട്ടയില്‍ ക്ലബിന്റെ ഇതിഹാസ താരം റൗളിനെ മറികടന്നു. ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ബെന്‍സേമയ്‌ക്ക് മുന്നിലുള്ളത്. 450 ഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് റയല്‍ മാഡ്രിഡിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം.

Related Articles

Back to top button