IndiaKeralaLatest

ഭീകരാക്രമണത്തിന് പദ്ധതി, പ്രധാനമന്ത്രി അടിയന്തിരയോഗം വിളിച്ചു.

“Manju”

ഇന്ത്യക്കെതിരെ 26/11 മാതൃകയില്‍ ഭീകരാക്രമണ പദ്ധതിയിട്ട് പാകിസ്താന്‍; അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാകിസ്താന്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിച്ചു. ഇന്നലെ ജമ്മുകശ്മീരില്‍ ഭീകരരെ വധിച്ച സംഭവമടക്കം വിശകലനം ചെയ്ത യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല എന്നിവരും പങ്കെടുത്തു.

പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ മുംബൈയില്‍ 2008 നവംബര്‍ 26ന് നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് സൂചന. 2008ലെ ലഷ്‌ക്കര്‍ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജമ്മുകശ്മീരില്‍ ഇന്നലെ ഭീകരര്‍ തങ്ങളുടെ പഴയ രീതിയിലുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് നടത്തിയത്. ഒട്ടും സാദ്ധ്യത ഇല്ലാത്ത സ്ഥലത്താണ് ഭീകരര്‍ പിടിക്കപ്പെട്ടതും തുടര്‍ന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും സൈനിക മേധാവിമാര്‍ അറിയിച്ചു.

Related Articles

Back to top button