KeralaLatest

മധ്യ യുക്രെനിലെ വിക്നിന തടാകവം വിശ്വാസങ്ങളും

“Manju”

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധങ്ങളിലൊന്ന് ഇപ്പോള്‍ യൂറോപ്പി‍ല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മധ്യ യുക്രെയ്നില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് വിക്നിന തടാകം. ഒട്ടേറെ നിഗൂഢതകള്‍ പേറിയാണ് ഈ ജലാശയം അവിടെ സ്ഥിതി ചെയ്യുന്നത്. ഈ തടാകക്കരയിലേക്ക് തദ്ദേശീയര്‍ ധാരാളമായി പോകുകയും മീന്‍പിടിക്കുകയൊക്കെ ചെയ്യുകയും ചെയ്യും. എന്നാല്‍ ഒരാളും ഈ തടാകത്തിലേക്ക് ഇറങ്ങാന്‍ ധൈര്യപ്പെടില്ല. എന്താണു കാരണം? വിക്നിന തടാകം ഒരു തടാകമല്ലെന്നും മറച്ച്‌ മറ്റേതോ ലോകത്തേക്കുള്ള കവാടമാണെന്നും ഇതിനു സമീപത്തുള്ളവര്‍ വിശ്വസിക്കുന്നു. വിക്നിന എന്ന യുക്രെയ്നിയന്‍ വാക്കിന്റെ അര്‍ഥം പോലും ജാലകം എന്നാണത്രേ. ഈ തടാകത്തില്‍ ഇറങ്ങി നീന്തിയാല്‍ ഭൂമി വിട്ട് അജ്ഞാതമായ ഏതോ ലോകത്തേക്ക് ആളുകള്‍ പോകുമെന്നും പിന്നീട് അവര്‍ തിരിച്ചുവരില്ലെന്നുമാണ് വിശ്വാസം. യുക്രെയ്നിലെ ഖ്രോപോട്ടോവ മേഖലയിലാണ് ഈ ദുരൂഹ തടാകം സ്ഥിതി ചെയ്യുന്നത്.
ഇതുപോലെ തന്നെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് പേടിപ്പിക്കുന്ന ഒരു സ്ഥലമാണ് കീവിലെ ലൈസ ഹോറ എന്ന വനം. ഇപ്പോള്‍ ഒരു ദേശീയോദ്യാനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ലൈസ ഹോറയില്‍ മുന്‍പ് ധാരാളം ആഭിചാര കര്‍മങ്ങളും ദുര്‍മന്ത്രവാദവും നടന്നിരുന്നു. രാജകീയ കാലഘട്ടത്തില്‍ തടവറയും കഴുമരവും ഇവിടെ സ്ഥിതി ചെയ്തു. ഇതിനാല്‍ തന്നെ ലൈസ ഹോറയിലെത്തുന്നവരെ നെഗറ്റീവായി സ്വാധീനിക്കാന്‍ ഈ സ്ഥലത്തിനു കഴിവുണ്ടെന്നു പറയപ്പെടുന്നു.
യുക്രെയ്നിലെ ല്വീവ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പിദിര്‍സി കോട്ടയില്‍ പ്രേതബാധയുണ്ടെന്നും ആളുകള്‍ വിശ്വസിക്കുന്നു. ഇവിടെ ഫോട്ടോഗ്രാഫുകളിലും മറ്റും പൊടുന്നനെ വെളുത്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നെന്നും കരയുന്ന ഒരു പെണ്‍കുട്ടിയുടെ രൂപം മുറികളില്‍ തെളിയുന്നുമൊക്കെ പ്രചാരണങ്ങളുയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് പ്രേത കുതുകികളായ ചിലര്‍ ഇവിടെത്തി പരിശോധനകള്‍ നടത്തി. എന്നാല്‍, അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

Related Articles

Back to top button