IndiaLatest

മോദി മാജിക്കിലൂടെ കോർപറേഷനിൽ ഭരണം പിടിക്കും : സുരേഷ് ഗോപി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മോദി മാജിക് സംഭവിക്കുമെന്ന് സുരേഷ് ഗോപി എംപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നും പൂജപ്പുര വാര്‍ഡ് തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തുസുരേഷ് ഗോപി പറഞ്ഞു.

അഴിമതി രഹിത ഭരണമാണ് എന്‍ഡിഎയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ടുമാത്രമാണ്. എംപിമാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് മുന്‍ മേയര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അതിനെതിരെ രംഗത്തുവന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button