IndiaLatest

വിരാട് കോലിയുടെ എആര്‍ അവതാർ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും

“Manju”

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റല്‍ വിരാട് കോലിയുടെ ഓഗ്മെന്റഡ് റിയാലിറ്റി കേന്ദ്രീകൃത അവതാര്‍ ഫെയസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ബാറ്റ് ടോക്‌സ് ഫോര്‍ ഇന്ത്യ എന്നായിരിക്കും എആറിനു നല്‍കുന്ന നിര്‍വചനം. ഓസ്‌ട്രേലിയയ്ക്കെതിരെ രണ്ടു വര്‍ഷം മുൻപ് സെഞ്ചുറി നേടിയ ശേഷം കോലി നടത്തിയ ആഹ്ലാദപ്രകടനം വീണ്ടും അവതരിപ്പിക്കാന്‍ ഈ ഏആറിനു സാധിക്കും. ഈ എഫക്ട് ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും മേലെ സൂപ്പര്‍ ഇംപോസ് ചെയ്യും. സ്‌പോര്‍ട്‌സ്‌മേനിയാസ് (Sportsmanias) കമ്പനിയുമായി ചേര്‍ന്നാണ് തങ്ങള്‍ അവതാര്‍ ഉണ്ടാക്കിയതെന്ന് ഫെയ്സ്ബുക് അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ എഫക്ട്‌സ് ടാബിലായിരിക്കും ഇതു ലഭിക്കുക.

Related Articles

Back to top button