KeralaKozhikodeLatest

സര്‍ക്കാരിനെതിരായ വിധിയെഴുത്താവണം തെരഞ്ഞെടുപ്പ് : എം.എൽ.എ പാറക്കല്‍ അബ്ദുള്ള

“Manju”

വി.എം.സുരേഷ് കുമാർ

വടകര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മാഫിയാ സര്‍ക്കാരിനെതിരായ വിധിയെഴുത്താവണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ. അതോടൊപ്പം തന്നെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വടകര നഗരം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന ദിശാബോധം നഷ്ടപ്പെട്ട ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാനും ഈയവസരം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങിയാല്‍ പാര്‍ട്ടി വോട്ടുകള്‍ വരെ നഷ്ടപ്പെടുമെന്ന് ഇടത് നേതൃത്വത്തിന് ബോധ്യപ്പെട്ടതിനാലാണ് പിണറായിയെ മാറ്റി നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. വടകര നഗരസഭയിലെ അഴിത്തല വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി.ഹാഷിമിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. അഴീക്കല്‍ ബീരാന്‍, എ ഗഫൂര്‍, പി.വി.അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. ശശീന്ദ്രന്‍ സ്വാഗതവും പി.വി.ഹാഷിം നന്ദിയും പറഞ്ഞു.

 

Related Articles

Back to top button