IndiaLatest

രാമക്ഷേത്രവും അയോധ്യയും ഒന്നാം സ്ഥാനം കരസ്ഥമാക്കി

“Manju”

റിപ്പബ്ലിക്ക് ദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാമക്ഷേത്രവും അയോധ്യയും  | uttar pradesh|republic day|ram temple|first prize

ശ്രീജ.എസ്

ന്യൂഡല്‍ഹി : 72 -ാം റിപ്പബ്ലിക് ദിനം പരേഡില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തര്‍പ്രദേശ്. രാമക്ഷേത്രവും അയോധ്യയും വാല്മീകിയും ഉള്‍പ്പെടുന്ന ടാബ്ലോയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആകെ 17 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ടാബ്ലോകളാണ് പരേഡില്‍ പങ്കെടുത്തത്.

വാല്മീകി രാമായണം രചിക്കുന്നതും അയോധ്യയിലെ ദീപോത്സവവും ഹനുമാന്‍ മൃതസഞ്ജീവനിയുമായി വരുന്നതുമെല്ലാം യുപിയുടെ ടാബ്ലോയില്‍ ഇടംനേടിയിരുന്നു. ഇതിന് പുറമെ, ശ്രീരാമനും അഹല്യയും ശബരിയും ജടായുവുമെല്ലാം ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നിര്‍മ്മാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ മാതൃകയാണ് കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. അയോധ്യയെ രാജ്യത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായി അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ടാബ്ലോയെന്ന് യുപി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button