KeralaLatest

പിഎസ്‍സിറാങ്ക് ലിസ്റ്റുകളില്‍ നിന്ന് പിന്മാറാന്‍ നോട്ടറി നല്‍കുന്ന രേഖ വേണ്ടന്ന് ഹൈക്കോടതി ഉത്തരവ്

“Manju”

ശ്രീജ.എസ്

കൊച്ചി: പിഎസ്‍സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്മാറാന്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ വേണ്ടെന്ന് ഹൈക്കോടതിയുടെ താത്ക്കാലിക ഉത്തരവ്. നിയമനം വേണ്ടാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഓപ്ഷന്‍ അറിയിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി കെ. മുഹമ്മദ് സാലിഹ് തുടങ്ങി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

ജോലിയില്‍ പ്രവേശിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പട്ടികയില്‍ നിന്ന് പിന്മാറാനുള്ള നടപടി ക്രമങ്ങള്‍ ഓണ്‍ലൈനാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ജോലി വേണ്ടാത്തവര്‍ ഔദ്യോഗികമായി അറിയിച്ചില്ലെങ്കില്‍ അതു ‘നോണ്‍ ജോയിനിങ് ഡ്യൂട്ടി’ (എന്‍ജെ‍ഡി) ഒഴിവായി കിടക്കും. കോവിഡ് സാഹചര്യത്തില്‍ സങ്കീര്‍ണ നടപടിക്രമങ്ങള്‍ക്കായി പലരും തയാറാകാത്തതു മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണു ഹര്‍ജിക്കാരുടെ ആശങ്ക. റാങ്ക് പട്ടികയില്‍ വന്ന ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ പിന്മാറിയാല്‍ മാത്രമേ അത് എന്‍ജെഡി ഒഴിവുകള്‍ ആവുകയുള്ളു. എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലെ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുകയുമുള്ളു.

Related Articles

Back to top button