Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 കോടിയിലേക്ക്

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ മരണസംഖ്യ 40,83,139 ആയി ഉയര്‍ന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ ഇതുവരെ മൂന്ന് കോടി പത്ത് ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4.37 ലക്ഷം പേര്‍ ചികിത്സയിലുമുണ്ട്.

Related Articles

Back to top button