InternationalLatest

വെല്ലുവിളി ഉയര്‍ത്തി ചൈന

“Manju”

ബീജിംഗ് : ചൈന തങ്ങളുടെ മുഖ്യ എതിരാളിയായ യു.എസിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലെ പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്.വടക്ക് കിഴക്കന്‍ ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിലെ ഡാലിയന്‍ ഷിപ്പ്‌യാര്‍‌ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ലുയാംഗ് III ക്ലാസിലെ ടൈപ്പ് 052 യുദ്ധക്കപ്പലിന്റെ ശ്രേണിയില്‍പ്പെട്ടതെന്ന് കരുതുന്ന അഞ്ച് കപ്പലുകളുടെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു. വടക്ക് കിഴക്കന്‍ ഷാങ്ങ്‌ഹായിലെ ജിയാംഗ്‌നാന്‍ ചാംഗ്‌ഷിംഗ് ഷിപ്പ്‌യാര്‍‌ഡിലും ഈ ക്ലാസിലെ ഒരു യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ 25 ടൈപ്പ് 052 യുദ്ധക്കപ്പലുകളാണ് ചൈനീസ് നേവിയ്ക്കുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പുതിയ കപ്പലുകളെയും ഈ ഫ്ലീറ്റിന്റെ ഭാഗമാക്കും. ക്രൂസ് മിസൈലുകളും ടോര്‍പിഡോകളും വഹിക്കാന്‍ ശേഷിയുള്ളവയാണ് ടൈപ്പ് 052 യുദ്ധക്കപ്പലുകള്‍.

Related Articles

Back to top button