KeralaLatest

സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

“Manju”

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം ഫൈനലില്‍. കര്‍ണാടകയെ 7-3ന് തകര്‍ത്താണ് കേരളം ഫൈനലില്‍ കടന്നത്. കേരളത്തിനായി ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും നേടി.

ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യ പകുതിയില്‍ 10 മിനിറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം തിരിച്ചടിച്ചത്. കേരളത്തിനായി 30-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി.

കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് രണ്ടിന് മണിപ്പൂര്‍വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഫൈനലില്‍ ഏറ്റുമുട്ടും.

Related Articles

Back to top button