Wayanad

സ്വകാര്യ ബസിലെ ആദ്യ വനിതാ കണ്ടക്ടറായി ലാലി ജെയ്സന്‍

“Manju”

ശ്രീജ.എസ്

മാനന്തവാടി :∙ ജില്ലയിലെ സ്വകാര്യ ബസിലെ ആദ്യ വനിതാ കണ്ടക്ടറായി ലാലി ജെയ്സന്‍. എടവക പഞ്ചായത്തിലെ കുന്ദമംഗലം ജനകീയ സൊസൈറ്റി ബസിലെ കണ്ടക്ടറാണു ലാലി. എടവക പാതിരിച്ചാല്‍ വടക്കന്‍ ജെയ്സന്റെ ഭാര്യയാണ് ലാലി.

കഴിഞ്ഞ ദിവസമാണു ജനകീയ സബ് സര്‍വീസ് തുടങ്ങുകയുണ്ടായത്.
കഴിഞ്ഞ 12 വര്‍ഷമായി ഓട്ടോറിക്ഷ ഡ്രൈവറായ ലാലി കണ്ടക്ടര്‍ ലൈസന്‍സ് നേടിയെടുക്കുകയുണ്ടായി. ജനകീയ ബസിനു കാര്യക്ഷമതയുള്ള കണ്ടക്ടര്‍ വേണമെന്ന അന്വേഷണമാണ് ആദ്യ വനിതാ കണ്ടക്ടറില്‍ എത്തിനിന്നത്. സൊസൈറ്റി ഭാരവാഹികളില്‍ നിന്നും യാത്രക്കാരില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ലാലി പറയുന്നു.

Related Articles

Back to top button