Thiruvananthapuram

മധ്യവയസ്കനെ വീട്ടിനുള്ളിൽ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

“Manju”

വിതുര: വിതുരയിൽ മധ്യവയസ്കനെ വീട്ടിനുള്ളിൽ കൊന്ന് കുഴിച്ചു മൂടിയ രീതിയിൽ കണ്ടെത്തി. വിതുര പേപ്പാറ പട്ടംകുളിച്ചപ്പാറ പന്നിക്കുഴിയിൽ മാധവൻ(50)നെയാണ് വീട്ടിനുള്ളിൽ കൊന്ന് കുഴിച്ചു മൂടിയ രീതിയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെന്നു സംശയിക്കുന്ന താജുദ്ദിൻ്റെ വീട്ടിലെ മുറിയിലാണ് ഭാഗികമായി ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വിതുര പോലീസിൽ അറിയിക്കുകയും തുടർന്ന് നടന്ന പരിശോധനയിലാണ് വീട്ടിനുള്ളിൽ കുഴിച്ചുമൂടപ്പെട്ട രീതിയിൽ മൃതദേഹം കാണുന്നത്.വിതുര സി.ഐ എസ് ശ്രീജിത്ത്, എസ്.ഐ എസ്.എൽ.സുധീഷ് തുടങ്ങിയവർ മൃതദേഹം ഇൻക്വസ്റ്റ് തയ്യറാക്കി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. താജുദ്ദിൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Articles

Back to top button