ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി എല്‍ ഡി എഫിന് തലവേദനയായി മാറിയത് വളരെ പെട്ടന്നായിരുന്നു. സന്ദീപിനെ ഒരു എതിരാളി ആയി പോലും സി പി എം ആദ്യം കരുതിക്കാണില്ല. എന്നാല്‍, സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും കൃത്യമായ മറുപടികള്‍ നല്കാന് ഒരു സി പി എം പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് സത്യം. പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതുമുതല്‍ ആലപ്പുഴയിലെ സഖാക്കള്‍ നെട്ടൊട്ടത്തിലാണ്. ആലപ്പുഴയിലെ മുക്കും മൂലയിലും വരെ സന്ദീപ് പ്രചരണത്തിനായി എത്തിക്കഴിഞ്ഞു. വോട്ടര്‍മാരുടെ ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ നല്‍കിയാണ് അദ്ദേഹം നീങ്ങുന്നത്. ഇതോടെ, സന്ദീപ് വാചസ്പതിയെ നെഗറ്റീവ് ആക്കി ചിത്രീകരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ വിവാഹഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലക്കുന്നത്. സന്ദീപിന് മാധ്യമപ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടെന്ന തരത്തിലാണ് സൈബര്‍ സഖാക്കള്‍ ഈ ഫോട്ടോയെ ഉപയോഗിക്കുന്നത്.എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് അദ്ദേഹം ഒരു മാധ്യമപ്രവര്ത്തകനായിരുന്നുവെന്ന സത്യം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കുന്നില്ലെന്ന് വേണം കരുതാന്‍. മാധ്യമപ്രവര്‍ത്തകനായിരുന്ന സന്ദീപ് വാചസ്പതി അവരുടെ വിവാഹത്തിന് സഹപ്രവര്‍ത്തകരെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുകയാണ് ബിജെപി അനുകൂലികള്‍. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്ന് കരുതി പഴയ ഫോട്ടോ വൈറലാക്കി കുത്തിത്തിരിപ്പിന് ശ്രമിക്കുകയാണ് പലരും. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സന്ദീപ് 11 വര്‍ഷത്തോളം മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്
Related Articles
കേരള കേന്ദ്ര സര്‍വകലാശാലയുടെ സ്ഥാപക ദിനാഘോഷം മാര്‍ച്ച് രണ്ടിന്
February 27, 2021 1:40 PM
Check Also
Close
-
കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66 സിഗ്നല്‍ ഫ്രീയാകുംJanuary 19, 2024 11:48 AM