Kerala

ബിജു രമേശ് തെളിവായി സമര്‍പ്പിച്ചത് വ്യാജരേഖ: അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവായി വ്യാജരേഖ സമര്‍പ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. കെ.എം.മാണിക്കെതിരെ ബാര്‍ക്കോഴയില്‍ രഹസ്യമൊഴി നല്‍കിയ ബിജുരമേശ് ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയടുങ്ങിയ മൊബൈല്‍ ഫോണും, ഹാര്‍ഡ് ഡിസ്ക്കും കോടതിയില്‍ നല്‍കിയിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ ഈ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി.

കോടതിയെയും അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധിരിപ്പിക്കാന്‍ വ്യാജ രേഖ നല്‍കിയ ബിജുരമേശിനെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നാണ് ഹര്‍‍ജിക്കാരനായ ശ്രീജിത്ത് പ്രേമചന്ദ്രന്റെ ആവശ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

Related Articles

Back to top button