KeralaLatest

നെയ്മര്‍ക്കൊപ്പം കളിക്കാന്‍ കണ്ണൂരിലെ പ്ലസ്ടുക്കാരനും‍

“Manju”

കണ്ണൂര്‍ ; നെയ്മര്‍ക്കൊപ്പം കാല്‍പന്ത് കളിക്കാന്‍ കണ്ണൂര്‍ സ്വദേശി ഷഹസാദ് മുഹമ്മദ് റാഫി. 2021-ലെ റെഡ്ബുള്‍ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് ടീമില്‍ ഇന്ത്യയില്‍ നിന്ന് ഇടംനേടിയ രണ്ടുപേരില്‍ ഒരാളാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷഹസാദ്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍. ഓണ്‍ ലൈനായി കളി മികവ് വിലയിരുത്തിയാണ് തനിക്കൊപ്പം കളിക്കാനുള്ള ജൂനിയേഴ്‌സ് ഫൈവ് ടീമിനെ നെയ്മര്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഷഹസാദ് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഇന്‍സ്റ്റഗ്രാമില്‍ #Outplaythemall എന്ന ഹാഷ്‌ടാഗില്‍ സ്വന്തം ഫുട്ബാള്‍ വൈദഗ്ധ്യം ഒരു മിനിട്ട് വീഡിയോയിലൂടെ പങ്കുവെക്കണം. ഇതില്‍ നിന്നാണ് നെയ്മറും, സഹപ്രവര്‍ത്തകരും ചേര്‍ന്ന് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്സ് ലോകത്തിലെ ഏറ്റവും വലിയ അമച്വര്‍ ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്. മാട്ടൂല്‍ സൗത്ത് സ്വദേശിയും, പഴയങ്ങാടി വാദിഹുദ സ്‌കൂളിലെ വിദ്യാര്‍ഥിയുമാണ് ഷഹസാദ്. ഡിസംബറിലോ ജനുവരിയിലോ ഖത്തറില്‍ നടക്കുന്ന കളിയിലാണ് നെയ്മര്‍ക്കൊപ്പം പന്തുതട്ടാനുള്ള അവസരം ഈ മിടുക്കന് ലഭിക്കുക.

 

Related Articles

Back to top button