IndiaInternationalLatest

കുവൈറ്റില്‍ ഡിസംബര്‍ 7 മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രവേശനം

“Manju”

കുവൈറ്റ്: കുവൈറ്റിലേക്ക് ഡിസംബര്‍ 7 മുതല്‍ ഗാര്‍ഹിക തൊഴിലാളികളെ തിരികെ എത്തിക്കാന്‍ മന്ത്രിസഭാ തീരുമാനം. വിമാനടിക്കറ്റ് ഇല്ലാതെ ക്വാറന്റൈന്‍ സഹിതം ഒരാള്‍ക്ക് 270 കെഡിയാണ് ചിലവ്.

സാധുവായ റസിഡന്‍സിയുള്ള 80000ത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് നിലവില്‍ കുവൈറ്റിന് വെളിയില്‍ ഉള്ളത്. ഇവരില്‍ പ്രതിദിനം 600 പേരെ വീതം തിരികെ എത്തിക്കാനാണ് തീരുമാനം.

കൊറോണ പാൻഡെമിക് മൂലം 10 മാസത്തെ ഇടവേളയ്ക്ക് ശേഷം വീട്ടുജോലിക്കാരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പൂർത്തിയാക്കിയതായി സിവിൽ ഏവിയേഷൻ വക്താവ് സാദ് അൽഒതൈബി അറിയിച്ചു.

Related Articles

Back to top button