IndiaLatest

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് രണ്ട് ലക്ഷം കോടി

“Manju”

ഇടുക്കി: കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 2 ലക്ഷം കോടിയുടെ സഹായങ്ങളാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. ലോക്ക് ഡൗണ്‍ സമയത്ത് 22 ലക്ഷം മലയാളി സ്ത്രീകളുടെ അക്കൗണ്ടില്‍ പണം എത്തിയെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ബിജെപിയുടെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ മികച്ച രീതിയിലാണ് പരിഗണിച്ചത്. യുപിഎ സര്‍ക്കാര്‍ 47,000 കോടി രൂപ മാത്രം നല്‍കിയപ്പോഴാണ് മോദി സര്‍ക്കാര്‍ 2 ലക്ഷം കോടി രൂപ വിവിധ പദ്ധതിക്കായി കേരളത്തിന് നല്‍കിയത്. തിരുവനന്തപുരം, കൊച്ചി സോളാര്‍ സിറ്റി പദ്ധതിക്കായി 1,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. രണ്ടര ലക്ഷം പാചക വാതക കണക്ഷനുകളും 5 ലക്ഷം എല്‍ഇഡി ബള്‍ബുകളും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയെന്നും നദ്ദ വ്യക്തമാക്കി. കേരളത്തില്‍ കിസാന്‍ സമ്മാന്‍ നിധിയില്‍ 37,000 ഗുണഭോക്താക്കളാണുള്ളത്. കേരളത്തിലെ 17 നഗരങ്ങള്‍ കേന്ദ്രം അമൃത് പദ്ധതിക്കായി തെരഞ്ഞെടുത്തു. 17 ഫുഡ് പാര്‍ക്കുകള്‍ വരാന്‍ പോകുന്നു. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസികളുടെ കാര്യത്തിലും കാര്യക്ഷമമായ ഇടപെടലുകളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഗള്‍ഫില്‍ മലയാളികള്‍ കുടുങ്ങിയപ്പോള്‍ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ഓടിയെത്തി. ഫാദര്‍ ടോമിനെയും അലക്സിനെയും നഴ്സുമാരെയും കേരളത്തിലെത്തിച്ചത് ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നും നദ്ദ പറഞ്ഞു.

Related Articles

Back to top button