KeralaLatestMalappuram

കോവിഡ് സേവനത്തിന് ഓടിയ വാടകയ്ക്കായി തിരൂരിൽ ഡ്രൈവർമാരുടെ നെട്ടോട്ടം

“Manju”

പി.വി.എസ്
മലപ്പുറം :തിരൂർ താലൂക്കിൽ കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് നിവേദനം നല്‍കി. താലൂക്കിലെ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് കോവിഡ് നിയമങ്ങള്‍ നടപ്പാക്കുന്നതിനായി ഓടിച്ചിരുന്ന വണ്ടി വാടകയോ ഡ്രൈവര്‍മാര്‍ക്ക് കൂലിയോ ലഭിച്ചില്ല. 32 വാഹനങ്ങളാണ് തിരൂര്‍ താലൂക്കില്‍ സര്‍വിസ് നടത്തിയിരുന്നത്. പണം ലഭിക്കാന്‍ എ.ഡി.എം, താലൂക്ക് ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടിട്ടും കഴിഞ്ഞ രണ്ട് മാസമായി ഒരു രൂപപോലും നല്‍കിയിട്ടില്ല. ഇതിനാല്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാര്‍ വളരെ പ്രയാസത്തിലാണ്. ഡീസലടിക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും ഭാരിച്ച ചെലവുകളാണുള്ളത്.

Related Articles

Back to top button