KeralaLatest

ജൂണ്‍ 30 വരെ കേരളത്തിലേക്ക് 154 വിമാനങ്ങള്‍ എത്തും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജൂണ്‍ 25 മുതല്‍ 30 വരെ കേരളത്തിലേക്ക് പ്രവാസികളുമായി 154 വിമാനങ്ങള്‍ എത്തും. 111 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത് ഫ്ളൈറ്റുകളുമാണ് എത്തുന്നത്. 26 മുതല്‍ ഒരു ദിവസം 40, 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് കൂടുതല്‍ വിമാനങ്ങള്‍. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കി ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി.

ജൂണ്‍ 25 വരെ വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. അതില്‍ 96,581 പേര്‍ വിമാനങ്ങളിലും 1,621 പേര്‍ കപ്പലുകളിലുമാണ് വന്നത്. താജികിസ്ഥാന്‍,റഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദേശ മലയാളികള്‍ എത്തിയിട്ടുണ്ട്.

Related Articles

Back to top button