India

ദമാൻ ഗവർണറെ വധിക്കാൻ സ്ഫോടനം ; നാല് പേർ കൊല്ലപ്പെട്ടു

“Manju”

ഖാണ്ഡഹാർ: അഫ്ഗാനിൽ താലിബാൻ ഭീകരർ ഗവർണറെ ലക്ഷ്യമിട്ടു നടത്തിയ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഖണ്ഡഹാറിലെ ദമാൻ ജില്ലയിലാണ് ഗവർണർ പീർ മുഹമ്മദിന്റെ വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നത്. ഗവർണറുടെ വാഹനം കടന്നുപോയ ശേഷം സ്‌ഫോടനം നടന്നതിനാൽ വഴിയാത്രക്കാരാണ് ഭീകരാക്രമണത്തിന് ഇരയായത്. രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പോലീസുകാർ അടക്കം നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖണ്ഡഹാറിലെ രണ്ടാമതൊരിടത്ത് നടന്ന സ്‌ഫോടനത്തിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഒരു സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്. അതിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാൻ സൈന്യം വിവിധ ജില്ലകൾ താലിബാനിൽ നിന്നും പിടിച്ചെടുക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് സ്‌ഫോടന പരമ്പര നടത്തി ഭീകരർ ശക്തികാണിക്കുന്നത്. കാബൂൾ കേന്ദ്രീകരിച്ച് വീണ്ടും സ്‌ഫോടനങ്ങൾ നടത്തി താലിബാൻ അസ്വസ്ഥത സൃഷ്ടിച്ച് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ്.

Related Articles

Back to top button