IndiaLatest

മെട്രോ റെയില്‍ പ്രൊജക്ടിറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ

“Manju”

ശ്രീജ.എസ്

ഉത്തര്‍പ്രദേശ്: ആഗ്ര മെട്രോ റെയില്‍ പ്രൊജക്ടിറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം തിങ്കളാഴ്ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ഉദ്ഘാടനം. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

29.4 കിലോമീറ്റര്‍ നീളത്തില്‍ രണ്ട് ഇടനാഴികളാണ് ആഗ്ര മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആഗ്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്മഹല്‍, ആഗ്രാ ഫോര്‍ട്ട് എന്നിവയെ റെയില്‍വേ സ്‌റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ റെയില്‍ പദ്ധതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Back to top button