IndiaLatest

എക്സ്പ്രസ് വേയ്ക്കെതിരേ തമിഴ്നാട്ടില്‍ പ്രക്ഷോഭം

“Manju”

കോ​​​യമ്പത്തൂ​​​ര്‍: ക​​​ര്‍​​​ഷ​​​ക​​​രു​​​ടെ 800 ഏ​​​ക്ക​​​ര്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​ള്ള എ​​​ക്സ്പ്ര​​​സ് വേ ​​​പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ കോ​​​യ​​​മ്പത്തൂ​​​രി​​​ല്‍ ക​​​ര്‍​​​ഷ​​​ക​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​നു സി​​​പി​​​എം പി​​​ന്തു​​​ണ. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സം​​​​രംഭ​​​മാ​​​യ കു​​​റു​​​മ്പ​​​പാ​​​ള​​​യം-​​​സ​​​ത്യ​​​മം​​​ഗ​​​ലം എ​​​ക്സ്പ്ര​​​സ് വേ​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​റു​​​ന്നൂ​​​റി​​​ലേ​​​റെ ക​​​ര്‍​​​ഷ​​​ക​​​ര്‍ ഇ​​​ന്ന​​​ലെ കോ​​​യമ്പ​​​ത്തൂ​​​ര്‍ ടൗ​​​ണി​​​ല്‍ അ​​​ണി​​​നി​​​ര​​​ന്ന​​​ത്. ക​​​ര്‍​​​ഷ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍​​​നി​​​ന്നു സ​​​ര്‍​​​ക്കാ​​​ര്‍ പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നു സി​​​പി​​​എം എം​​​പി പി.​​​ആ​​​ര്‍. ന​​​ട​​​രാ​​​ജ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വൈ​​​ദ്യുതിലൈ​​​നും ഗെ​​​യി​​​ല്‍ പൈ​​​പ്പ് ലൈ​​​നും ക​​​ര്‍​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി​​​യി​​​ലൂ​​​ടെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നും ന​​​ട​​​രാ​​​ജ​​​ന്‍ ചോ​​​ദി​​​ച്ചു. വി​​​ഷ‍യം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​​​ പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും ന​​​ട​​​രാ​​​ജ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.
ഇ​​​തി​​​നി​​​ടെ, കോ​​​യ​​​മ്പത്തൂ​​​ര്‍-​​​ക​​​രൂ​​​ര്‍ ആ​​​റു​​​വ​​​രി എ​​​ക്സ്പ്ര​​​സ് വേ​​​യും കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ഈ​​​സ്റ്റ് ഔ​​​ട്ട​​​ര്‍ റിം​​​ഗ് റോ​​​ഡും നി​​​ര്‍​​​മിക്കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം.​​​ ഈ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​യാ​​​ല്‍ ക​​​ര്‍​​​ഷ​​​ക​​​രു​​​ടെ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യെ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും ബാ​​​ധി​​​ക്കു​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ലൂ​​​ടെ തി​​​ര​​​ക്കു​​​ള്ള റോ​​​ഡി​​​ല്‍ ഫ്ളൈ ​​​ഓ​​​വ​​​റു​​​ക​​​ള്‍ പ​​​ണി​​​യാ​​​മെ​​​ന്നും എ​​​ക്സ്പ്ര​​​സ് വേ ​​​ഡി​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റി​​​ന്റെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ഉ​​​ഴ​​​വാ​​​ര്‍ ഉ​​​ഴൈ​​​പ്പ​​​ര്‍ ക​​​ക്ഷി പ്ര​​​സി​​​ഡ​​​ന്റ് ചെ​​​ല്ല​​​മു​​​ത്തു, ത​​​മി​​​ഴ്നാ​​​ട് ഫാ​​​ര്‍​​​മേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍ ട്ര​​​ഷ​​​റ​​​ര്‍ ത​​​ങ്ക​​​രാ​​​ജ്, ത​​​മി​​​ഴ്നാ​​​ട് ഫാ​​​ര്‍​​​മേ​​​ഴ്സ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി ചീ​​​ഫ് ഇ​​​സാ​​​ന്‍, ത​​​ന്തൈ പെ​​​രി​​​യാ​​​ര്‍ ദ്രാ​​​വി​​​ഡ ക​​​ഴ​​​കം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Related Articles

Back to top button