IndiaLatest

സി എ എ പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പ്: അന്തിമ റിപോര്‍ട് സമര്‍പ്പിച്ചു

“Manju”

മംഗളൂരു: സി എ എ പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മജിസ്‌ട്രേട്ട് അന്വേഷണത്തിന് നേതൃത്വം നല്‍കിയ അന്തിമ അന്വേഷണ റിപോര്‍ട് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജഗദീഷ ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു.

50-ഓളം പേജ് വരുന്ന റിപോര്‍ടും 2,500 സഹായ രേഖകളും അടങ്ങിയ റിപോര്‍ടാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. സി എ എ വിരുദ്ധ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെച്ചതോടെ ജനങ്ങള്‍ അക്രമാസക്തമായിരുന്നു.

പൊലീസ് നടത്തിയ വെടിവെപ്പില്‍ നൗശീന്‍, ജലീല്‍ എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയും ലോക്ഡൗണും കാരണമാണ് പൊലീസ് വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണം വൈകിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

Related Articles

Back to top button