IndiaKeralaLatest

സിദ്ധ- ദി റോഡ് എഹെഡ് 2030: ഒന്നാം സ്ഥാനം നേടി അന്ന

“Manju”

സിദ്ധ- ദി റോഡ് എഹെഡ് 2030 കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എസ്.എം.എസ് വിദ്യാർത്ഥിനി അന്ന മേരി മജോ

ചെന്നെ : നാലാമതു സിദ്ധദിനാചരണത്തിന് മുന്നോടിയായി സെന്റർ ഫോർ ട്രെഡിഷണൽ മെഡിസിൻ ആന്റ് റിസർച്ചും അഗത്തിരു തമിൾ മരുത്വം ഓൺലൈൻ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച ആദ്യ മത്സരത്തിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അവസാന വർഷ ബി.എസ്.എം. എസ് വിദ്യാർത്ഥിനി അന്ന മേരി മജോ ഒന്നാം സ്ഥാനം നേടി. കോട്ടയം മണിമല സ്വദേശിനിയാണ് . സിദ്ധ- ദി റോഡ് എഹെഡ് 2030 എന്ന ഓൺലൈൻ മത്സര വിഭാഗത്തിലാണ് അന്ന മികവ് തെളിയിച്ചത്. വേലുമയിലു സിദ്ധ മെഡിക്കൽ കോളേജിലെ ശരണ്യ രണ്ടാം സ്ഥാനം നേടി. എ.റ്റി.എസ്.വി.എസ് സിദ്ധ മെഡിക്കൽ കോളേജിലെ സ്വാതി ശരണ്യ, മരിയ സിദ്ധ മെഡിക്കൽ കോളേജിലെ നിഷ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ രമ്യ രമേശ്, വേലുമയിലു സിദ്ധ മെഡിക്കൽ കോളേജിലെ ഇളമതി ദേവസേന എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

സിദ്ധ ഗുരുക്കന്മാരില്‍ പ്രധാനിയായ അഗസ്ത്യരുടെ ജന്മദിനമാണ് എല്ലാവർഷവും സിദ്ധദിനമായി ആഘോഷിച്ചു വരുന്നത്. 2016 മുതലാണ് ആയുഷ് മന്ത്രാലയം സിദ്ധ ദിനം ആഘോഷിക്കുന്നതിന് തീരുമാനിച്ചത്. തമിഴ് കലണ്ടര്‍ പ്രകാരം മാര്‍ഗഴി മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് അഗസ്ത്യരുടെ ജനനം. 2021 ജനുവരി നാലിനാണ് അടുത്ത ജന്മദിനം വരുന്നത്. ഇതിന്റെ ഭാഗമായി വിവിധ മത്സര പരിപാടികളാണ് സി.റ്റി. എം. ആറും എ.റ്റി.എം സിദ്ധ ഗ്രൂപ്പും ഓൺലൈനിലൂടെ നടത്തുന്നത്. ഇന്ത്യയിലെയും ശ്രീലങ്കയിലേയും സിദ്ധ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ആദ്യ മത്സരത്തിൽ കേരളത്തിലെ ഏക സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.കെ.ജഗന്നാഥൻ അറിയിച്ചു.

Related Articles

Back to top button