IndiaLatest

കല്യാണത്തിന് പിന്നാലെ വരന്‍ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ലക്‌നൗ: കല്യാണത്തിന് പിന്നാലെ വരന്‍ മരിച്ച്‌ ദിവസങ്ങള്‍ക്കകം വധു ഉള്‍പ്പെടെ ഒന്‍പത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്തുദിവസം മുന്‍പാണ് ഇരുവരുടെയും കല്യാണം നടന്നത്. ഡിസംബര്‍ നാലിന് പെട്ടെന്ന് ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വരന്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിത കുല്‍ശ്രേഷ്ഠ വ്യക്തമാക്കി. വരന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ഡിസംബര്‍ നാലിനാണ് യുവാവ് മരിച്ചത്. യുവാവ് മരിച്ചതിന് പിന്നാലെ വധുവിന്റെയും കുടുംബക്കാരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതില്‍ വധു ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ചികിത്സയിലാണ്

Related Articles

Back to top button