KeralaLatest

പണിമൂലയിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും

“Manju”

പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും 26-ന് തുടങ്ങി ഒക്ടോബർ 5-ന് സമാപിക്കും. തിങ്കളാഴ്ച രാത്രി 7.15-ന് നാദസ്വര കച്ചേരി, 8.15-ന് നൃത്താർച്ചന. ചൊവ്വാഴ്ച, ബുധനാഴ്ച രാത്രി 7.15-ന് ഭജന, വ്യാഴാഴ്ച രാത്രി 7.15-ന് നൃത്തം. വെള്ളിയാഴ്ച വൈകീട്ട് 6.45-ന് കാളീ പൂജ, കുമാരി പൂജ, രാത്രി 7.15-ന് കരോക്കെ ഭക്തി ഗാനമേള. ശനിയാഴ്ച രാത്രി 7.15-ന്‌സംഗീത കച്ചേരി, 8-ന് കരോക്കെ ഭക്തി ഗാനമേള. ഞായറാഴ്ച രാത്രി 7.15-ന് വയലിൻ കച്ചേരി, 7.45-ന് കരോക്കെ ഭക്തി ഗാനസുധ. തിങ്കളാഴ്ച വൈകീട്ട് 6-ന് പൂജവയ്പ്, രാത്രി 7.15-ന് നൃത്തം, 8.15-ന് ഭക്തി സങ്കീർത്തനം. ചൊവ്വാഴ്ച രാത്രി 7.15-ന് സംഗീത കച്ചേരി. ബുധനാഴ്ച രാവിലെ 6.30-ന് സരസ്വതി പൂജ, ദീപാരാധന, പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം ചടങ്ങ് നടക്കുമെന്ന് പണിമൂല ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ആർ.ശിവൻകുട്ടിനായർ, പ്രസിഡന്റെ് സി.ഗോപീമോഹൻ നായർ, ആർ.മണികണ്ഠൻനായർ എന്നിവർ അറിയിച്ചു.

Related Articles

Back to top button